കോവിഡ് രോഗികളെ ഡോക്ടറായി ചികിത്സിച്ചു; പഴക്കച്ചവടക്കാരന്‍ അറസ്റ്റില്‍

നാഗ്പൂര്‍: ഡോക്ടറായി വേഷം കെട്ടി കൊവിഡ് രോഗികളെ ചികിത്സിച്ച പഴക്കച്ചവടക്കാരനെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. പഴങ്ങളും ഐസ്‌ക്രീമും വില്‍ക്കുന്ന ചന്ദന്‍ നരേഷ് ചൗധരി എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ പിന്നീട് ഇലക്ട്രീഷ്യനായും ജോലി ചെയ്തിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇയാള്‍ ഓം നാരായണ മള്‍ട്ടിപര്‍പ്പസ് സൊസൈറ്റി എന്ന പേരില്‍ ഒരു സൗജന്യ ഡിസ്‌പെന്‍സറിയും നടത്തുന്നുണ്ട്.

ഈ ഡിസ്‌പെന്‍സറിയിലാണ് ഇയാള്‍ ഡോക്ടറെന്ന വ്യാജേന കൊവിഡ് രോഗികളെ ചികിത്സിച്ചത്. നാട്ടുകാരില്‍ ഒരാള്‍ വിവരം പൊലീസിനെ അറിയിച്ചതോടെയാണ് ഇയാള്‍ അറസ്റ്റിലായത്. ഓക്‌സിജന്‍ സിലിണ്ടറുകളും സിറിഞ്ചുകളും മറ്റ് വൈദ്യുതോപകരണങ്ങളും ഇയാളുടെ ആശുപത്രിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.

 

Top