തണുത്തുറഞ്ഞ തടാകത്തിലെ മാരത്തണിന് ലഡാക്കില്‍ തുടക്കം

ലഡാക്ക്: ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തണുത്തുറഞ്ഞ തടാകത്തിലെ മാരത്തണിന്റെ രണ്ടാം പതിപ്പിന് ഫെബ്രുവരി 20-ന് ലഡാക്കില്‍ തുടക്കമായി. പാങ്ങോങ് ഫ്രോസണ്‍ ലേക്ക് മാരത്തണ്‍ എന്നറിയപ്പെടുന്ന മാരത്തണ്‍ തണുത്തുറഞ്ഞ തടാകത്തിലൂടെയുള്ള മത്സരമാണ്. പാങ്ങോങ് തടാകത്തിലാണ് മത്സരം. കഴിഞ്ഞവര്‍ഷമാണ് തണുത്തുറഞ്ഞ തടാകത്തിലൂടെയുള്ള മാരത്തണ്‍ ആദ്യമായി സംഘടിപ്പിച്ചത്.

ശൈത്യകാല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും ഹിമാലയന്‍ മഞ്ഞുപാളികള്‍ വേഗത്തില്‍ ഉരുകുന്നതിനെക്കുറിച്ച് അവബോധം നല്‍കാനുമാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്. 14,273 അടി ഉയരത്തില്‍ കനത്ത മുഞ്ഞുവീഴ്ചയ്ക്കിടെയാണ് മാരത്തണ്‍ നടത്തുന്നത്. താപനില -15 ഡിഗ്രി സെല്‍ഷ്യസാണ്. ലോകത്തെ ഏറ്റവും പ്രയാസമേറിയ മാരത്തണായിട്ടാണ് ഇത് ഗണിക്കപ്പെടുന്നത്.

ലഡാക്ക് യൂണിയന്‍ ടെറിട്ടറി അഡ്മിനിസ്ട്രേഷന്റെയും ഇന്ത്യന്‍ ആര്‍മിയുടെയും പിന്തുണയോടെ ലഡാക്കിലെ അഡ്വഞ്ചര്‍ സ്പോര്‍ട്സ് ഫൗണ്ടേഷനാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്. 21, 10 കിലോമീറ്റര്‍ വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ ഏഴ് രാജ്യങ്ങളില്‍നിന്നുള്ള 120 പേര്‍ പങ്കെടുത്തു. കായിക സെക്രട്ടറി രവീന്ദര്‍ കുമാറാണ് മുഖ്യാതിഥി.

Top