മൂടല്‍ മഞ്ഞില്‍ അന്‍പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഏഴ് മരണം

ചണ്ഡീഗഡ്: കനത്ത മഞ്ഞിനെ തുടര്‍ന്ന് ഹരിയാനയില്‍ വന്‍ വാഹനാപകടം. മൂടല്‍ മഞ്ഞ് മൂലം അന്‍പതോളം വാഹനങ്ങളാണ് ഹൈവേയില്‍ കൂട്ടിയിടിച്ചത്.നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗജ്ജാറിലാണ് അപകടമുണ്ടായത്. ബദ്‌ലി ഫ്‌ലൈ ഓവറില്‍ വെച്ച് വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

ഏതാനും ദിവസങ്ങളായി വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ് പരന്നിരിക്കുകയണ്. കാഴ്ച മങ്ങിയ നിലയിലായതിനാല്‍ വാഹനാപകടം കൂടി വരികയാണ്. സമാനമായ അപകടം കഴിഞ്ഞയാഴ്ചയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് പത്തോളം വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ലുധിയാന ഖന്ന റോഡിലായിരുന്നു അപകടമുണ്ടായത്. എന്നാല്‍ അന്ന് ആര്‍ക്കും ജീവപായമൊന്നും സംഭവിച്ചിരുന്നില്ല.

Top