From Trisha & Hansika to Nayanthara

ആരന്‍മനെ സംവിധായകന്‍ സുന്ദര്‍ സിയുടെ പുതിയ ചിത്രത്തില്‍ നയന്‍താര അഭിനയിക്കുന്നതായി വാര്‍ത്തകള്‍. നയന്‍താര ചിത്രത്തിന്റെ കഥ കേട്ടെന്നും എന്നാല്‍ ഇതുവരെ നയന്‍സ് സമ്മതം മൂളിയട്ടില്ല എന്നുമാണ് അറിയുന്നത്.

കൂടാതെ ചിത്രത്തില്‍ അഭിനയിക്കുന്നതിന് താരം കനത്ത പ്രതിഫലം ആവശ്യപ്പെട്ടതായും കേട്ടുകേള്‍വി ഉണ്ട്. എന്നാല്‍ ഇതിനെപറ്റി ഔദ്യാഗികമായ സ്ഥിരീകരങ്ങള്‍ ഒന്നും വന്നിട്ടില്ല.

സുന്ദര്‍ സി സംവിധാനം ചെയ്ത 2014ല്‍ പുറത്തിറങ്ങിയ ആരന്‍മനെയുടെ രണ്ടാം ഭാഗം ജനുവരി 29ന് റിലീസ് ചെയ്യും. തൃഷ, സിദ്ധാര്‍ത്ഥ്, ഹന്‍സിക, പൂനം ബജ്‌വ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ സുന്ദര്‍ മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ വെള്ളിമൂങ്ങ തമിഴില്‍ റീമേക്ക് ചെയ്യാന്‍ പോകുന്നതായും അറിയുന്നു.

Top