ശത്രുക്കളെ നേരിടാന്‍ ഇനി മുതല്‍ സ്ത്രീകളെയും സൈന്യത്തില്‍ ഉള്‍പ്പെടുത്തും

ന്യൂഡല്‍ഹി: സ്ത്രീകളെ സൈന്യത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി ലഫ്. ജനറല്‍ അശ്വനി കുമാര്‍.

സൈനിക പൊലീസിലായിരിക്കും സ്ത്രീകള്‍ക്ക് അവസരം നല്‍കുക. 800 സ്ത്രീകളെ സൈനിക പോലീസില്‍ ഉള്‍പ്പെടുത്തുവാനാണ് പുതിയ പദ്ധതി.

ഇതിന്റെ ഭാഗമായി പ്രതിവര്‍ഷം 52 പേരെ വീതം തിരഞ്ഞെടുക്കുമെന്നും അശ്വനി കുമാര്‍ അറിയിച്ചു.

സ്ത്രീകളെ ഉള്‍പ്പെടുത്തി സൈന്യം വിപുലീകരിക്കുമെന്ന് കരസേന മേധാവി ബിപിന്‍ റാവത് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

സ്ത്രീകളെ സൈനിക പൊലീസില്‍ ഉള്‍പ്പെടുത്തുന്നതിനുളള നടപടി ക്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നിലവില്‍ സ്ത്രീകളെ മെഡിക്കല്‍, നിയമം, വിദ്യാഭ്യാസം, എന്‍ജിനീയറിംഗ്, സിഗ്‌നല്‍ തുടങ്ങി തിരഞ്ഞെടുത്ത മേഖലകളില്‍ നിയമിക്കാറുണ്ട്.

Top