ഇനി മുതല്‍ പാറമടകള്‍ നിരീക്ഷിക്കും; ഉത്തരവ് പുറപ്പെടുവിപ്പിച്ചു

തൃശ്ശൂര്‍: തൃശ്ശൂരില്‍ പഞ്ചായത്ത് പരിധിയില്‍ വരുന്ന പാറമടകളുടെ പ്രവര്‍ത്തനം ഇനി മുതല്‍ നിരീക്ഷിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി ഉത്തരവ് ഇറക്കി. വാഴക്കോട് മുള്ളൂര്‍ക്കര പാറമട സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

പത്തുദിവസം മുന്പാണ് മുള്ളൂര്‍ക്കരയിലെ പ്രവര്‍ത്തിക്കാതെ കിടന്ന പാറമടയില്‍ സ്‌ഫോടനമുണ്ടായിരിക്കുന്നത്. സംഭവത്തില്‍ ഉടമകളിലൊരാള്‍ മരിച്ചിരുന്നു.

Top