ജൂണ്‍ ഒന്ന് മുതല്‍ യുഎഇയില്‍ ഇന്ധന വിലയില്‍ വര്‍ദ്ധനവ്

അബുദാബി: യുഎഇയില്‍ ജൂണ്‍ മാസത്തെ ഇന്ധനവിലയില്‍ വര്‍ദ്ധനവ്. പെട്രോളിന്റെയും ഡീസലിന്റെയും വിലകളില്‍ ജൂണ്‍ ഒന്നാം തീയ്യതി മുതല്‍ വര്‍ദ്ധനവുണ്ടാകും. യുഎഇയില്‍ തുടര്‍ച്ചയായ നാലാമത്തെ മാസമാണ് ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നത്.

2.48 ദിര്‍ഹം വിലയുള്ള സൂപ്പര്‍ 98 പെട്രോളിന് ഒന്നാം തീയതി മുതല്‍ 2.53 ദിര്‍ഹമായി ഉയരും.2.34 ദിര്‍ഹമുള്ള സ്‌പെഷ്യല്‍ 95ന് 2.42 ദിര്‍ഹമായിരിക്കും വില.

ഡീസലിന്റെ വിലയിലും വര്‍ദ്ധനവുണ്ട്. നിലവില്‍ 2.53 ദിര്‍ഹമാണ് ഡീസലിന്റെ വില. അത് 2.56 ദിര്‍ഹമായി ഉയരും.

Top