ഫ്ലാസ്റ്റ് ചാർജിങ് മുതൽ കിടിലൻ ഡിസൈൻ വരെ: ഓപ്പോ എഫ്19 ഉടൻ

20,000 രൂപയിൽ താഴെ വില വരുന്ന വിവിധ സ്മാർട്ട്‌ഫോണുകളിൽ ഒന്നായ ഓപ്പോ എഫ് 19 ഏറ്റവും വൈവിധ്യമാർന്ന ഒരു ഹാൻഡ്‌സെറ്റാണ്. ഈ ഹാൻഡ്‌സെറ്റ് സാധാരണയായി പ്രീമിയം സ്മാർട്ട്‌ഫോണുകളിൽ കാണുന്ന സവിശേഷതകളുമായി വരുന്നു. 18,990 രൂപയാണ് കമ്പനി ഈ ഹാൻഡ്‌സെറ്റിന് നൽകിയിരിക്കുന്ന വില.

ഓപ്പോ എഫ് 19 യുടെ 33W ഫാസ്റ്റ് ചാർജിംഗ് സവിശേഷത ഒരു മികച്ച ഫീച്ചർ ആയതിനാൽ യാത്രാകൾക്കിടയിൽ ചെറിയ ഇടവേളകളിൽ ഈ സ്മാർട്ഫോൺ പെട്ടന്ന് തന്നെ ചാർജ് ചെയ്യാനാകും. ഈ ചാർജർ ബാറ്ററി 30% വളരെ ചെറിയ സമയം കൊണ്ടുതന്നെ ആക്കി മാറ്റുന്നു. ഇത് വളരെ തിരക്കുള്ള ദിനചര്യയിൽ ഏറ്റവുമധികം ഉപകാരപ്പെടുന്ന ഒന്നായിരിക്കും. 5 മിനിറ്റ് ചാർജ് ചെയ്യുമ്പോൾ 5.5 മണിക്കൂർ ടോക്ക് ടൈമും അല്ലെങ്കിൽ ഏകദേശം 2 മണിക്കൂർ യൂട്യൂബ് സ്ട്രീമിംഗ് സമയവും നൽകുന്നു.

കൂടാതെ, വ്യവസായത്തിലെ പ്രമുഖ ബാറ്ററി സാങ്കേതികവിദ്യയായ എഐ നൈറ്റ് ചാർജും, ഓപ്പോ എഫ് 19 ൽ വരുന്നു. ഇത് ഇടവേളകളിൽ 5,000 എംഎഎച്ച് ബാറ്ററി ചാർജ് ചെയ്യുന്നു. ഇത് കൂടുതൽ മണിക്കൂർ പ്ലഗ് ചെയ്താൽ ഡിവൈസ് തുടർച്ചയായി ചാർജ് ചെയ്യുന്നതിൽ നിന്നും തടയുന്നു. പ്രത്യേകിച്ചും നിങ്ങൾ രാത്രി ഉറങ്ങുമ്പോൾ ഫോൺ ചാർജ് ചെയ്യുവാൻ ഇടുമ്പോൾ ഈ അവസ്ഥ ഒഴിവാക്കുന്നു.

Top