ടോള്‍ പ്ലാസകളില്‍ വാഹനം നിര്‍ത്താതെ തന്നെ പണം അടക്കാന്‍ ഇനിമുതല്‍ ഫാസ്ടാഗ്

ന്യൂഡല്‍ഹി: രാജ്യത്ത് ഡിസംബര്‍ ഒന്ന് മുതല്‍ പുറത്തിറങ്ങുന്ന എല്ലാ പുതിയ നാലു ചക്ര വാഹനങ്ങള്‍ക്കും ‘ഫാസ്ടാഗ്’ നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി കേന്ദ്ര ഗതാഗത മന്ത്രാലയം .

ടോള്‍ പ്ലാസകളില്‍ നികുതി പിരിവ് സുഗമമാക്കുക എന്ന ഉദ്ദേശ്യമാണ് പ്രധാനമായും ഫാസ്ടാഗിനുള്ളത്. .

പുതിയ പാസഞ്ചര്‍ കാറുകളും ചരക്ക് വാഹനങ്ങളും ഉള്‍പ്പെടെ പുതുതായി എത്തുന്ന എല്ലാ നാലു ചക്ര വാഹനങ്ങള്‍ക്കും വിന്‍ഡ് സ്‌ക്രീനില്‍ ഫാസ്ടാഗ് ഘടിപ്പിക്കാനുള്ള വിജ്ഞാപനമാണ് കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.

ഏറെ നേരം കാത്തിരുന്ന് ടോള്‍ പ്ലാസകളില്‍ പണം അടയ്ക്കാനുള്ള നീണ്ട നിര ഒഴിവാക്കി ഡിജിറ്റല്‍ പണമിടപാട് വഴി ടോള്‍ അടയ്ക്കുന്ന സംവിധാനമാണ് ഫാസ്ടാഗ്.

ഒരു പ്രീപെയ്ഡ് അകൗണ്ട് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സംവിധാനം വഴി ബന്ധിപ്പിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത്.

ഈ സംവിധാനത്തോടെ ടോള്‍ പ്ലാസകളില്‍ വാഹനം നിര്‍ത്താതെ തന്നെ പണം അടച്ച് കടന്നുപോകാനും സാധിക്കും.

ഇതിനായി ആവശ്യത്തിനുള്ള തുക നേരത്തെ തന്നെ റീചാര്‍ജ് ചെയ്ത് വയ്ക്കണം. 100 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ഫാസ്ടാഗില്‍ റീചാര്‍ജ് ചെയ്യാന്‍ സാധിക്കും. .

Top