From China’s traffic-busting ‘uber-bus’ to flying cars

മണിക്കൂറോളം നീളുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണാതെ ഇന്ത്യ വലയുമ്പോള്‍ ചൈനയുടെ ഗതാഗത രീതി ഒരുപടി മുന്നിലെത്തി എന്നുവേണം പറയാന്‍.

ഗതാഗത കുരുക്കുകള്‍ക്ക് പേരുകേട്ട രാജ്യങ്ങളിലൊന്നാണ് ചൈന. ഈ തീരാതലവേദനയ്ക്ക് ഒരു മറുപടിയെന്നോണമാണ് ട്രാന്‍സിറ്റ് എലിവേറ്റഡ് ബസ് (ടിഇബി) എന്ന സംവിധാനത്തിന് ചൈന തുടക്കമിട്ടിരിക്കുന്നത്.
Untitled-1

നഗരത്തിലെ ഗതാഗതകുരുക്കില്‍ പെട്ടുകിടക്കുന്ന വാഹനങ്ങള്‍ക്ക് മുകളിലൂടെ പറന്നു പോകുന്നോരു ബസ് എന്ന ആശയം പുറത്തിറക്കിയത് ട്രാന്‍സിറ്റ് എക്‌സ്‌പ്ലോര്‍ ബസ് എന്നപേരില്‍ ബീജിംഗ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്.

അടുത്തിടെ നടന്ന പത്തൊമ്പതാമത് ഇന്റര്‍നാഷണല്‍ ഹൈടെക്ക് എക്‌സോപോയിലായിരുന്നു ബസിന്റെ ആദ്യ പ്രദര്‍ശനം നടത്തിയത്.

പൂര്‍ണമായും ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിന് മുന്നോടിയായുള്ള ആദ്യഘട്ട പരീക്ഷണയോട്ടങ്ങള്‍ നടത്തി വരികയാണ് ചൈന. ക്വിന്‍ഹുവാങ്‌ഡോയിലാണ് ഈ ട്രാന്‍സിറ്റ് എലിവേറ്റഡ് ബസിന്റെ ആദ്യഘട്ട പരീക്ഷണം നടത്തിയത്.

പരീക്ഷണത്തിനായി ബസിനെ നിരത്തിലെത്തിച്ചപ്പോള്‍ മഹാത്ഭുതമെന്തോ കാണുന്നതുപോലെയാണ് ചൈനക്കാര്‍ ഓരോരുത്തരും വീക്ഷിച്ചത്.

നിരത്തിലെ ട്രാഫിക്കുകള്‍ക്ക് തടസം സൃഷ്ടിക്കാതെ റോഡിനിരുവശവും സ്ഥാപിച്ചിട്ടുള്ള പ്രത്യേക ട്രാക്കിലൂടെയായിരിക്കും ടിഇബി സഞ്ചരിക്കുക.

സഞ്ചരിക്കുന്ന ഫ്‌ളൈ ഓവര്‍ പോലെയാണ് ഈ ബസ്. ഫളൈ ഓവറിന് അടിയിലെന്ന പോലെ തടസമൊന്നുമില്ലാതെ സാധാരണഗതിയില്‍ മറ്റ് വാഹനങ്ങള്‍ക്കും കടന്നുപോകാം.
Untitled-1
ഒരു സബ്വെ അല്ലെങ്കില്‍ അണ്ടര്‍ഗ്രൗണ്ട് മെട്രോ നിര്‍മിക്കുന്നതിനേക്കാളും ചിലവ് കുറവാണ് ടിഇബിക്ക്. അഞ്ചിലൊന്ന് ചിലവ് മാത്രമേ ടിഇബിക്കാവശ്യമായി വരുന്നുള്ളൂ എന്നാണ് അവകാശവാദം.

72 അടി നീളമുള്ള ടിഇബിക്ക് ഒരേസമയം 1,400ഓളം വരുന്ന യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുണ്ട്. പ്രത്യേകം തയ്യാറാക്കിയ ട്രാക്കുകളിലൂടെ അറുപത് കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ഈ ബസിന് സാധിക്കും.

മറ്റുള്ള വാഹനങ്ങളെ കാര്‍ന്ന് തിന്നുന്ന രീതിയില്‍ അവയ്ക്ക് മുകളിലൂടെ പറക്കുമ്പോള്‍ നിരത്തില്‍ മറ്റ് തടസങ്ങളൊന്നും എതിരിടാനില്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് ഇതുവഴി സമയം ലാഭവുമുണ്ടാകും.

നിരത്തിലെ നാല്പത് സാധാരണ ബസുകള്‍ക്ക് പകരമായിരിക്കും ഒറ്റയൊരു ടിഇബി മാത്രമല്ല റോഡിലെ സ്ഥലവും ലാഭിക്കാന്‍ കഴിയുമെന്നാണ് നിര്‍മാണത്തില്‍ പങ്കാളികളായിട്ടുള്ള ചീഫ് എന്‍ജിനീയര്‍ യോന്‍ഷു അവകാശപ്പെടുന്നത്.

അത്രയും വാഹനങ്ങള്‍ റോഡില്‍ നിന്ന് ഇല്ലാതായാല്‍ തന്നെ ഗതാഗതകുരുക്ക് വന്‍തോതില്‍ കുറയ്ക്കാനാകും. റോഡിലെ തിരക്ക് ഇതുവഴി മുപ്പത് ശതമനാത്തോളം കുറയ്ക്കാനാകുമെന്നാണ് കണക്കുകൂട്ടലുകള്‍.

പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുമെന്നതിനാല്‍ പരിസ്ഥിതി മലിനീകരണം വലിയ തോതില്‍ കുറയ്ക്കുമെന്നതും ടിഇബിയുടെ പ്രത്യേകതയാണ്.

Untitled-1

മുകളിലൂടെ ടിഇബി പറന്നുപോകുമ്പോള്‍ റോഡിലൂടെയുള്ള മറ്റു വാഹന ഗതാഗതത്തിന് ഒരു തടസ്സവുമുണ്ടാകില്ലെന്നാണ് ജനങ്ങളുടെ ആശങ്കയ്ക്ക് കമ്പനി നല്‍കുന്ന മറുപടി. വാഹനങ്ങള്‍ക്കു മുകളിലൂടെ ഒരു പാലം ഒഴുകിപോകുന്നത് പോലെയാണു ടിഇബി പ്രവര്‍ത്തിക്കുക.

മെട്രോ ട്രെയിനുകള്‍ക്ക് വേണ്ടിവരുന്നത് പോലെ റോഡില്‍ വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ആവശ്യമില്ലെന്നതും ടിഇബിയുടെ പ്രത്യേകതയാണ്. റോഡില്‍ ടിഇബിക്ക് അനുയോജ്യമായിട്ടുള്ള ട്രാക്കുകള്‍ നിര്‍മിക്കുകയേവേണ്ടൂ.

ഏതൊരു പദ്ധതിയും വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കുക എന്നത് ചൈനയുടെ പ്രത്യേകതയായതിനാല്‍ കൂടുതല്‍ ബസുകള്‍ നിര്‍മിക്കാനുള്ള പദ്ധതിക്ക് ഇതിനകം തന്നെ തുടക്കമിട്ടു കഴിഞ്ഞു ചൈന.

നിര്‍മാണചിലവും സമയവും സ്ഥലപരിമിതിയും പരിഗണിക്കു്‌മ്പോള്‍ എന്തുകൊണ്ടും ഈ പദ്ധതി ലാഭകരമാണെന്നതിനാല്‍ ഇന്ത്യയിലെ തിരക്കേറിയ നഗരങ്ങളിലും ട്രാന്‍സിറ്റ് ബസുകള്‍ തുടങ്ങുന്ന കാര്യം ആലോചിക്കേണ്ടിയിരിക്കുന്നു.

Top