‘ബസ് കണ്ടക്ടറില്‍ നിന്ന് സൂപ്പര്‍സ്റ്റാറിലേക്ക്’ രജനീകാന്തിന്റെ ജീവിതം ഇനി പാഠ്യവിഷയം

rajani

ചെന്നൈ: തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ജീവിതം സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യവിഷയമാകുന്നു.

തൊഴിലിന്റെ പ്രധാന്യം വ്യക്തമാക്കുന്ന യൂണിറ്റിലാണ് ‘ബസ് കണ്ടക്ടറില്‍ നിന്ന് സൂപ്പര്‍സ്റ്റാറിലേക്ക്’ എന്ന പേരില്‍ താരത്തിന്റെ ജീവിതം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിലെമ്പാടുമുള്ള കുട്ടികള്‍ക്ക് കഠിനാദ്ധ്വാനത്തിലൂടെയും നല്ല കാഴ്ചപ്പാടുകളിലൂടെയും ജീവിതത്തില്‍ വിജയം കൈവരിക്കുന്നതിന് പ്രചോദനമായാണ് രജനികാന്തിന്റെ ജീവിതകഥ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

രജനീകാന്ത് കണ്ടക്ടറായിരുന്ന ബസിലെ ഡ്രൈവറായിരുന്ന ബഹദൂറിന്റെ വീക്ഷണകോണിലൂടെയാണ് കഥ പറയുന്നത്.

Top