2021 മുതല്‍ യൂണിവേഴ്‌സിറ്റി അധ്യാപകര്‍ക്ക് പി.എച്ച്.ഡി നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി: യൂണിവേഴ്‌സിറ്റി അധ്യാപകര്‍ക്ക് 2021 മുതല്‍ പി.എച്ച്.ഡി നിര്‍ബന്ധമാക്കുന്നു. അസിസ്റ്റന്റ് പ്രൊഫസര്‍ മുതലുള്ള തസ്തികകള്‍ക്കാണ് പി.എച്ച്.ഡി നിര്‍ബന്ധമാക്കുന്നതെന്ന് സംബന്ധിച്ചുള്ള കരട് രേഖ മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നാണ് റിപ്പോര്‍ട്ട്. ഉദ്യോഗക്കയറ്റത്തിനും പി.എച്ച്.ഡി നിര്‍ബന്ധമാക്കുമെന്നാണ് സൂചന.

മുമ്പ് ബിരുദാനന്തര ബിരുദവും നെറ്റുമായിരുന്നു യൂണിവേഴ്‌സിറ്റി അധ്യാപകരുടെ അടിസ്ഥാന യോഗ്യത. അധ്യാപകരായി ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഒരു മാസത്തെ പരിശീലന പരിപാടിയിലും ഉദ്യോഗാര്‍ഥികള്‍ പങ്കെടുക്കണമെന്നാണ് പുതിയ തീരുമാനം. അധ്യാപകരെ വിലയിരുത്തുന്നതിനായി കൂടുതല്‍ ലളിതമായ സംവിധാനവും യു.ജി.സി അവതരിപ്പിക്കുമെന്നും ലോകത്തിലെ മികച്ച 500 യൂനിവേഴ്‌സിറ്റികളില്‍ ഏതെങ്കിലുമൊന്നില്‍ നിന്ന് പി.എച്ച്.ഡി നേടുന്നവര്‍ക്ക് നെറ്റ് യോഗ്യതയില്‍ ഇളവ് അനുവദിക്കുമെന്നും സൂചനയുണ്ട്.

Top