ഹിന്ദു പെണ്‍കുട്ടിയുമായി സൗഹൃദം; യുവാവിന് മര്‍ദനം

ഹിന്ദു മതവിഭാഗത്തില്‍പ്പെട്ട സഹപാഠിയായ പെണ്‍കുട്ടിയോട് സൗഹൃദത്തിലായതിന് യുവാവിന് മര്‍ദനം. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ തന്നെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായാണ് പതിനെട്ടുകാരനായ വഹീദിന്റെ പരാതിയിലെ ആരോപണം. കര്‍ണാടകയിലെ യദ്ഗിര്‍ ജില്ലയിലാണ് സംഭവം.

മാര്‍ച്ച് 19നാണ് പരാതി ലഭിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥനയാണ് മഞ്ചെ ഗൗഡ അറിയിച്ചു. ഐപിസി 147 (കലാപത്തിനുള്ള ശിക്ഷ), 307 (കൊലപാതകശ്രമം), 504 (സമാധാനം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം), 363 (തട്ടിക്കൊണ്ടുപോകല്‍), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) തുടങ്ങി നിരവധി ഗുരുതര വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഒരു സ്വകാര്യ കോളേജിലാണ് താന്‍ പെണ്‍കുട്ടിയൊടൊപ്പം പഠിക്കുന്നതെന്നും പരസ്പരം സൗഹൃദത്തിലാണെന്നും വഹീദിന്റെ പരാതിയില്‍ പറയുന്നു. ഇത് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ വൈരാഗ്യത്തിന് കാരണമായതായും വഹീദ് ആരോപിക്കുന്നു. കോളേജിന്റെ സമീപത്തുവെച്ചാണ് തന്നെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചതെന്നും വഹീദ് കൂട്ടിച്ചേര്‍ത്തു.വഹീദിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. യദ്ഗിര്‍ സ്വദേശികളായ മല്ലു, തായപ്പ, ശുവുനായ്ക്ക്, രൂപേഷ്, അമ്പരീഷ്, ഹര്‍ഷ ഗൗഡ, പവന്‍ കുമാര്‍, ജമ്പു സോലങ്കി, ബാപു സോലങ്കി എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആക്രമിച്ചവരില്‍ പെണ്‍കുട്ടിയുടെ മൂന്ന് ബന്ധുക്കളുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്.

Top