‘ഞാന്‍ കളിക്കില്ല, എന്നെ നിര്‍ബന്ധിക്കരുത്’ മെസിയുടെ വാക്കുകള്‍ കേട്ട് ഞെട്ടി അര്‍ജന്റീന . .

Leonel Messi

റാമല്ല: ഇസ്രയേലുമായുള്ള സൗഹൃദ മത്സരം അര്‍ജന്റീന ഉപേക്ഷിച്ചത് സൂപ്പര്‍താരം മെസിയുടെ കര്‍ക്കശ നിലപാടിനെ തുടര്‍ന്ന്. തനിക്ക് ഇസ്രയേലുമായി സൗഹൃദ മത്സരത്തില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് മെസി തന്നെ അധികൃതരെ അറിയിക്കുകയായിരുന്നു.

രണ്ടു രാജ്യങ്ങളില്‍ തമ്മില്‍ ഫിഫയുടെ അനുവാദത്തോടെ എടുത്ത തീരുമാനം മെസിയെ ആയിരുന്നു പ്രതിക്കൂട്ടിലാക്കിയിരുന്നത്.

മെസി കളിച്ചാല്‍ അര്‍ജന്റീനയുടെ പത്താംനമ്പര്‍ ജഴ്‌സികളും മെസിയുടെ ചിത്രങ്ങളും കത്തിക്കണമെന്ന് പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്തിരുന്നു.

Leonel Messi

ഇസ്രായേല്‍ സൗഹൃദം എന്താണെന്ന് അറിയാത്ത രാജ്യമാണെന്നും അതുകൊണ്ട് ഇസ്രയേലിനെതിരെ കളത്തിലിറങ്ങരുതെന്നും ലോകത്തിന്റെ നാനാഭാഗത്ത് നിന്നും ഒരു വിഭാഗം ആരാധകരും മെസിയോട് ആവശ്യപ്പെട്ടിരുന്നു.

ഇതാടെയാണ് തന്റെ വ്യക്തിപരമായ നിലപാട് മെസി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെയും ടീം കോച്ചിനെയും അറിയിച്ചത്. തന്നെ കേന്ദ്രീകരിച്ച് വിവാദമുണ്ടാക്കുന്നതിലും സംഘര്‍ഷമുണ്ടാക്കുന്നതിലും താല്‍പ്പര്യമില്ലന്നും നിര്‍ബന്ധിക്കരുതെന്നുമായിരുന്നു അപേക്ഷ.

Leonel Messi

തുടര്‍ന്നാണ് ജൂണ്‍ പത്തിന് നടക്കേണ്ടിയിരുന്ന മത്സരത്തില്‍ നിന്നും അവസാന നിമിഷം അര്‍ജന്റീന ടീം പിന്‍മാറിയത്.

പലസ്തീനിന്റെ കൈവശം മുമ്പുണ്ടായിരുന്ന ജെറുസലേമില്‍ വച്ചായിരുന്നു ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദ മത്സരം സംഘടിപ്പിച്ചിരുന്നത്.

ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള താരമാണ് മെസി. ലോകകപ്പ് നോട്ടമിടുന്ന അര്‍ജന്റീനയുടെ ആരാധകരുടെ പ്രതീക്ഷകളും ഈ സൂപ്പര്‍ താരത്തെ കേന്ദ്രീകരിച്ചാണ്.

Top