സൗഹൃദ ഫുട്‌ബോള്‍ മത്സരം; ഉറുഗ്വെക്കെതിരെ ബ്രസീലിന് വിജയം

ലണ്ടന്‍: സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് ഉറുഗ്വെക്ക് എതിരെ ജയം. എതിരില്ലാതെ ഒരു ഗോളിനാണ് കാനറിപ്പട വിജയിച്ചത്. 76-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു നെയ്മറുടെ വിജയഗോള്‍. മത്സരത്തില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ചത് ബ്രസീലായിരുന്നു.

ഗോഡിന്‍, ഗിമിനെസ് എന്നീ പ്രധാന ഡിഫന്‍ഡേഴ്‌സ് ഇല്ലാതെ ആയിരുന്നു ഉറുഗ്വേ ഇന്ന് ഇറങ്ങിയത്. എന്നിട്ടും ഉറുഗ്വേക്ക് എതിരെ ഒരു ഗോള്‍ നേടാന്‍ ബ്രസീല്‍ കഷ്ടപ്പെട്ടു. അവസാനം റിച്ചാര്‍ലിസനെയും ഫര്‍മിനോയെയും മുന്നില്‍ നിര്‍ത്തി ഓള്‍ അറ്റാക്ക് ടാക്ടിസിലൂടെ കളിക്കേണ്ടു വന്നു ടിറ്റെയ്ക്ക്. ഇനി ഒരു സൗഹൃദ മത്സരം കൂടെ ബ്രസീല്‍ കളിക്കും. കാമറൂണ്‍ ആകും ബ്രസീലിന്റെ അടുത്ത എതിരാളികള്‍.

Top