പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സുഹൃത്ത് ബലാത്സംഗത്തിനിരയാക്കി

rape

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സുഹൃത്ത് ബലാത്സംഗം ചെയ്തു. ഡല്‍ഹി ബീഗംപുര്‍ പ്രദേശത്തെ രോഹിണിയിലെ പാര്‍ക്കിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്.

കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. രാത്രി ഒമ്പതോടെ പെണ്‍കുട്ടി സുഹൃത്തിനൊപ്പം പാര്‍ക്കില്‍ പോയി. ഇവിടെവച്ച് സുഹൃത്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി കൂട്ട മാനഭംഗത്തിനിരയായെന്നു മാതാപിതാക്കളോടു കളവ് പറഞ്ഞു. ഇതേതുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.

പോലീസ് നടത്തി അന്വേഷണത്തിനിടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നു കൂട്ടമാനഭംഗക്കഥ കളവാണെന്നു തെളിഞ്ഞു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ സുഹൃത്ത് മാനഭംഗപ്പെടുത്തിയതിനെ സംബന്ധിച്ച് പെണ്‍കുട്ടി വെളിപ്പെടുത്തുകയായിരുന്നു. പോലീസ് പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്തു.

Top