ഫോട്ടോഷൂട്ടിന് പോകുന്നത് സുഹൃത്ത് വിലക്കി: പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

മംഗളൂരു: മോഡലിങ് ഫോട്ടോഷൂട്ടിനു പോകുന്നതു സുഹൃത്ത് വിലക്കിയതിലുള്ള മനോവിഷമത്തെ തുടര്‍ന്നു പെണ്‍കുട്ടി തൂങ്ങി മരിച്ചു. സംഭവത്തില്‍ സുഹൃത്ത് അടക്കം 3 പേരെ അറസ്റ്റു ചെയ്തു.

തൊക്കോട്ട് കുംപാള ആശ്രയ കോളനിയിലെ ചിത്തപ്രസാദിന്റെ മകള്‍ പ്രേക്ഷ (17) ആണു വീടിനുള്ളില്‍ തൂങ്ങി മരിച്ചത്.
പ്രേക്ഷയുടെ സുഹൃത്ത് മുണ്ടോളി സ്വദേശി യതിന്‍ രാജ്, തൊക്കോട്ട് കുംപാള ആശ്രയ കോളനിയിലെ സുഹന്‍, സുരഭ് എന്നിവരെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റു ചെയ്തത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് 3 പേരെയും അറസ്റ്റു ചെയ്തത്.

 

Top