വൃദ്ധനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് അറസ്റ്റിൽ

കോഴിക്കോട്: വൃദ്ധനെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് പിടിയില്‍. കോടഞ്ചേരി മഞ്ഞുമല ഇലവുങ്കൽ മാത്യു മത്തായി (64)യെയാണ് കോടഞ്ചേരി പൊലീസ്സ് അറസ്റ്റ് ചെയ്തത്. തുഷാരഗിരി കിന്നരിത്തോട് കൊട്ടാരത്തിൽ ചെറിയാനെയാണ്  ബുധനാഴ്ച രാവിലേ ദുരൂഹ സാഹചര്യത്തിൽ സുഹൃത്ത്  സോജന്‍റെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചെറിയാനും മാത്യു മത്തായിയും ഒന്നിച്ച് മദ്യപിച്ചിരുന്നതായും ഇവർ തമ്മിലുള്ള വാക്കേറ്റത്തെ തുടർന്ന് മാത്യു കത്തികൊണ്ട് ചെറിയാന്‍റെ തലയ്ക്ക് കുത്തുകയായിരുന്നെന്നും പൊലീസ്.  തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം.

രാവിലെ ജോലിക്ക് പോവാനായി സോജന്‍ എണീറ്റപ്പോഴാണ് ചെറിയാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കോടഞ്ചേരി ഇന്‍സ്‌പെക്ടര്‍  സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ്  മാത്യു മത്തായിയെ പിടികൂടിയത്.

Top