ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന ജയസൂര്യ ചിത്രം ‘തൃശ്ശൂര്‍ പൂരം’; പൂജ ചിത്രങ്ങള്‍ കാണാം

ട് 2വിന് ശേഷം വിജയ് ബാബുവും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് തൃശൂര്‍ പൂരം. ചിത്രത്തിന്റെ പൂജ നടന്നു. ചടങ്ങില്‍ വിജയ് ബാബു, ജയസൂര്യ, ഭാര്യ സരിത, മല്ലിക സുകുമാരന്‍,ഗായത്രി അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൂജയുടെ ചിത്രങ്ങള്‍ ജയസൂര്യ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.

രാജേഷ് മോഹനന്‍ സംവിധാനം ചെയ്യുന്നു ചിത്രം നിര്‍മിക്കുന്നത് വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസ് ആണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഗീതസംവിധായകനായ രതീഷ് വേഗയാണ്. രതീഷ് തന്നെയാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വഹിക്കുന്നതും. പ്രകാശ് വേലായുധനാണ് ഛായാഗ്രഹണം. ചിത്രം ഒക്ടോബറില്‍ പ്രദര്‍ശനത്തിന് എത്തും.

പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന വെള്ളമാണ് ജയസൂര്യയുടേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന മറ്റൊരു ചിത്രം.

Top