മുരളി ഗോപിയുടെ തിരക്കഥയിൽ മമ്മൂട്ടി നായകൻ; നിർമാണം വിജയ് ബാബു

മുരളി ഗോപിയുടെ തിരക്കഥയിൽ മമ്മൂട്ടി നായകനായി ബിഗ് ബജറ്റിൽ ചിത്രം ഒരുങ്ങുന്നു. ഫ്രൈഡേ ഫിലിം ഹൗസ് സിനിമാസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമിക്കുന്നത്. മുരളി ​ഗോപിയും വിജയ് ബാബുവും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നവാഗതനായ ഷിബു ബഷീർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തവർഷം ചിത്രീകരണം ആരംഭിക്കും.

അതേസമയം, മുരളി ഗോപി തിരക്കഥ എഴുതി വിജയ് ബാബു നിർമിക്കുന്ന മറ്റൊരു ചിത്രമാണ് തീർപ്പ്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന രജി കോശി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രതീഷ് അമ്പാട്ട് ആണ്.

Top