ഫ്രൈഡേ ഫിലിം ഹൗസ് എക്‌സ്പിരിമെന്റ്‌സിന്റെ ആദ്യ ചിത്രം ‘ജനമൈത്രി’; പോസ്റ്റര്‍ കാണാം

ലയാള സിനിമയ്ക്ക് എന്നും മികച്ച സിനിമകള്‍ സംഭാവന ചെയ്ത പ്രൊഡക്ഷന്‍ ഹൗസ് ആണ് ഫ്രൈഡേ ഫിലിം ഹൗസ്. ഇപ്പോഴിതാ നവാഗതസംവിധായകര്‍ക്കും നവാഗത സിനിമാ കൂട്ടായ്മയ്ക്കും വേണ്ടി മാത്രമായി ഫ്രൈഡേ ഫിലിം ഹൗസ് എക്‌സ്‌പെരിമെന്റ്സ് എന്ന് പേരിട്ടിരിക്കുന്ന പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങുകയാണ് ഫ്രൈഡേ ഫിലിം ഹൗസ്. ഈ സംരംഭത്തിലെ ആദ്യചിത്രമാണ് ജനമൈത്രി. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു.

ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. നവാഗതനായ ജോണ്‍ മന്ത്രിക്കല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈജു കുറുപ്പും ബിഗ് ബോസ് ഫെയിം സാബുമോനും വിജയ് ബാബുവും ഇന്ദ്രന്‍സും ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്ണുനാരായണന്‍ ചായാഗ്രഹണവും ഷാന്‍ റഹ്മാന്‍ ഞാന്‍ സംഗീതവും നിര്‍വഹിക്കുന്നു. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും

Top