നീരവ് മോദിയുടെ വീട്ടില്‍ നിന്നും 26 കോടി രൂപ മുല്യം വരുന്ന സ്വത്തുക്കള്‍ പിടിച്ചെടുത്തു

nirav-modi.

മുംബൈ: 11,000 കോടിയുടെ പി.എന്‍.ബി ബാങ്ക് തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദിയുടെ വീട്ടില്‍ വീണ്ടും എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് പരിശോധന. 26 കോടി രൂപ മുല്യം വരുന്ന സ്വത്തുക്കളാണ് മുംബൈ വറോളി മേഖലയിലെ സമുദ്ര മഹലിലെ ആഡംബര ഫ്‌ലാറ്റില്‍ നിന്ന് കണ്ടെത്തിയത്. എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റും സി.ബി.ഐയും സംയുക്തമായാണ് പരിശോധന നടത്തിയത്.

പുരാതനമായ വജ്രാഭരണങ്ങളും വിലകൂടിയ വാച്ചുകളും എം.എഫ് ഹുസൈന്‍, അമൃത ഷേര്‍ഗില്‍ എന്നിവരുള്‍പടെയുള്ളവരുടെ അമൂല്യ പെയിന്റിങ്ങുകളുമാണ് അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.

Top