റാണാ കപൂറിനും ഭാര്യയ്ക്കുമെതിരെ വീണ്ടും കേസെടുത്ത് സിബിഐ

ന്യൂഡല്‍ഹി: യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിനും ഭാര്യ ബിന്ദുവിനും അവാന്ത റിയാലിറ്റി പ്രമോട്ടര്‍ ഗൗതം ഥാപ്പര്‍ക്കുമെതിരെ സി.ബി.ഐ പുതിയ കേസെടുത്തു. ഥാപ്പറുടെ കമ്പനിക്ക് 1500 കോടി രൂപ വായ്പ ലഭ്യമാക്കാന്‍ യെസ് ബാങ്ക് ഇളവ് നല്‍കിയെന്നും അതിനായി കപൂര്‍ കൈക്കൂലി വാങ്ങിയെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കേസ്.

അമൃത ഷെര്‍ഗില്‍ ബംഗ്ലാവ് ഇടപാടും കേസിന് കാരണമായി. കപൂറിന്റെയും ഭാര്യയുടെയും ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ വീടുകളിലും ഓഫിസുകളിലും കൂടാതെ ഥാപ്പറിന്റെ കമ്പനിയിലും ഇന്ത്യ ബുള്‍സ് ഹൗസിങ് കമ്പനിയിലും സി.ബി.ഐ റെയ്ഡ് തുടരുകയാണ്.

Top