Fresh avalanche warning issued in Kashmir ; 5 missing

ശ്രീനഗര്‍: കശ്മീലെ കുപ്‌വാര മേഖലയില്‍ ഹിമപാതത്തെ തുടര്‍ന്ന് അഞ്ച് സൈനികരെ കാണാതായി.

പ്രദേശത്ത് നിരീക്ഷണ ജോലിയിലായിരുന്ന 5 പേരെയാണ് മഞ്ഞിടിഞ്ഞു വീണ് കാണാതായിരിക്കുന്നതെന്ന് സൈനിക വക്താവ് അറിയിച്ചു. മഞ്ഞുമൂടിയ വഴികള്‍ വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. സൈന്യത്തിന്റെ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

കഴിഞ്ഞദിവസം മഞ്ഞിടിച്ചിലിനെ തുടര്‍ന്ന് പതിനാല് സൈനികരടക്കം 21 പേര്‍ മരിച്ചിരുന്നു. ദിവസങ്ങളായി കശ്മീരില്‍ കനത്ത ഹിമപാതം തുടരുകയാണ്.

മഞ്ഞുവീഴ്ചയെ കുറിച്ച് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പര്‍വ്വതപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സാഹസികോദ്യമങ്ങള്‍ക്കൊന്നും തുനിയരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top