ഫ്രഞ്ച് വിപ്ലവത്തില്‍ സത്യനായി സണ്ണി വെയ്ന്‍; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ണ്ണി വെയ്ന്‍ മുഖ്യകഥാപാത്രമായെത്തുന്ന ചിത്രം ഫ്രഞ്ച് വിപ്ലവത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. സണ്ണ് വെയ്‌ന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടത്. സത്യനായാണ് സണ്ണി വെയ്ന്‍ ചിത്രത്തിലെത്തുന്നത്.

90കളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം നവാഗതനായ മജീദാണ് സംവിധാനം ചെയ്യുന്നത്. തന്റെ ജീവിതത്തിലെ കുറേ സംഭവങ്ങള്‍ കാരണം ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതാണ്. ചിത്രത്തില്‍ സണ്ണി വെയ്ന്‍ ഒരു പാചകക്കാരന്റെ വേഷത്തിലാണ് എത്തുന്നത്.

അബ്രാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷജീര്‍ കെ ജെ, ജാഫര്‍ കെ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കലിംഗ ശശി, വിഷ്ണു, ഉണ്ണിമായ, ആര്യ, കൃഷ്ണ, ലാല്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയ താരങ്ങളുമുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും അന്‍വര്‍ അലി, ഷാജിര്‍ ഷാ, ഷജീര്‍ എന്നിവര്‍ ചേര്‍ന്നാണ് രചിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ചില്‍ ആലുവയില്‍ ആരംഭിച്ചിരുന്നു. പാപ്പിനുവാണ് ഛായാഗ്രാഹണം. പോക്കിരി സൈമണ്‍ എന്ന ചിത്രത്തിന് ശേഷമാണ് സണ്ണി വെയ്ന്‍ ഫ്രഞ്ചു വിപ്ലവത്തില്‍ അഭിനയിക്കുന്നത്. ഒക്ടോബര്‍ 26നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

Top