ഫ്രഞ്ച് സൂപ്പര്‍ താരം ഇനി ബാഴ്‌സലോണയ്ക്ക് സ്വന്തം; പ്രഖ്യാപനം ഉടന്‍

ത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം അന്റോനി ഗ്രീസ്മാന്‍ ടീം വിടുന്നു എന്ന വാര്‍ത്ത കുറേ നാളായി ഫ്ടുബോള്‍ ലോകത്ത് കേള്‍ക്കുന്നു. ബാഴ്‌സലോണയിലേക്കായിരിക്കും താരം പോകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. ഇപ്പോഴിതാ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഗ്രീസ്മാന്‍ ബാഴ്‌സലോണയിലേയ്ക്ക് ചേക്കേറുന്നു എന്ന കാര്യത്തില്‍ ഉറപ്പായി. ക്ലബുമായുള്ള കരാര്‍ നടപടികള്‍ പൂര്‍ത്തിയായെന്നും ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

അഞ്ചു വര്‍ഷമായി അത്‌ലറ്റിക്കോ മാഡ്രിഡിലെ സൂപ്പര്‍താരമായിരുന്ന ഗ്രീസ്മാനെ 120 മില്യണ്‍ യൂറോ നല്‍കിയാണ് ബാഴ്‌സ സ്വന്തമാക്കുന്നത്. ഇതിനോടകം പണം കൈമാറി എന്നാണ് റിപ്പോര്‍ട്ട്. ബാഴ്‌സലോണയുമായി അഞ്ച് വര്‍ഷത്തേയ്ക്കാണ് ഗ്രീസ്മാന്റെ കരാര്‍ കാലാവധി.

2014ലാണ് ഗ്രീസ്മാന്‍ അത്‌ലറ്റികെ മാന്‍ഡ്രിഡില്‍ എത്തുന്നത്. ഇതുവരെ 257 മത്സരങ്ങളില്‍ ക്ലബിനായി താരം ബൂട്ടണിഞ്ഞു. 133 ഗോളുകളും 43 അസിസ്റ്റും ക്ലബിനായി ഗ്രീസ്മാന്‍ നേടിയുണ്ട്.

Top