ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അടുത്തയാഴ്ച ചൈന സന്ദർശിക്കും

Emmanuel Macron

പാരീസ് : ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ രണ്ടു ദിവസത്തെ സന്ദർശനത്തിനായി അടുത്തയാഴ്ച ചൈനയിൽ എത്തും. വിവിധ വിഷയങ്ങളിൽ ചർച്ച നടത്തുന്ന ഇരു രാജ്യങ്ങളും കൂടുതൽ മുൻഗണന നൽകുന്നത് ഉത്തര കൊറിയയിലെയും, സിറിയയിലെയും പ്രശ്നങ്ങൾക്കാണ്.

ജനുവരി 8-10 മുതൽ ഫ്രഞ്ച് പ്രസിഡന്റ് രാജ്യം സന്ദർശിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ അധികാരത്തിൽ വന്ന ശേഷം മാക്രോൺ ചൈന സന്ദർശിക്കുന്നത് ആദ്യമായാണ്. കഴിഞ്ഞ ജൂലൈയിൽ ഹാംബർഗിലെ ജി -20 ഉച്ചകോടിയിൽ മാക്രോൺ ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകര സംഘടനയ്ക്കെതിരായ യുദ്ധം ഫെബ്രുവരിയിൽ വിജയിക്കുമെന്ന് നേരത്തെ മാക്രോൺ വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയ തുടർച്ചയായ മിസൈൽ പരീക്ഷണങ്ങൾ തുടർന്നുകൊണ്ടിരിക്കെ, ഈ സമയത്ത് മാക്രോണിന്റെ സന്ദർശനം പ്രാധാന്യമർഹിക്കുന്നതാണ്.

Top