ഫ്രഞ്ച് ചിത്രകാരന്‍ പോള്‍ ഗോഗോന്റെ ചിത്രം ലേലത്തില്‍ നേടിയത് 75 കോടി

പാരിസ്: പ്രശസ്ത ഫ്രഞ്ച് ചിത്രകാരന്‍ പോള്‍ ഗോഗോന്റെ ചിത്രത്തിന് 9.5 മില്യണ്‍ യൂറോ(ഏകദേശം 75 കോടിയിലധികം രൂപ) ആണ് ലേലത്തില്‍ ലഭിച്ചത്. ‘റ്റെ ബൊറോ കക’ അഥവാ ‘ട്രീ’ എന്ന പെയിന്റിങിനാണ് 75 കോടിയിലധികം രൂപ ലഭിച്ചത്.

1897 ലാണ് ഗോഗോന്‍ ഈ പെയിന്റിങ് പൂര്‍ത്തിയാക്കിയാക്കുന്നത്. മാത്രമല്ല ലേലത്തില്‍ ലഭിക്കുമെന്ന് കണക്കാക്കിയതിനേക്കാള്‍ ഇരട്ടി തുകയാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഗോഗോന് യുവതികളുമായുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് ഈ അടുത്തുണ്ടായിരുന്ന ചര്‍ച്ചകളും പഠനങ്ങളും പെയിന്റിങ്ങിന്റെ തുക ഉയരാന്‍ കാരണം എന്നാണ് നിഗമനം.

ഫ്രഞ്ച് കലയുടെ നവോത്ഥാനകാലമായ പോസ്റ്റ് ഇംപ്രഷണലിസം കാലഘട്ടത്തിലെ പ്രമുഖകലാകാരനായാണ് ഗോഗോന്‍ അറിയപ്പെടുന്നത്. മരണശേഷമാണ് ഇദ്ദേഹത്തിന്റെ രചനകള്‍ കൂടുതല്‍ ശ്രദ്ധ നേടിയത്.

Top