ഫ്രഞ്ച് ഓപ്പണ്‍ ; ഡെന്‍മാര്‍ക്കിന്റെ വോസ്‌നിയാക്കി പ്രീക്വാര്‍ട്ടറില്‍

CAROLIN-WOZNIACKI

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ രണ്ടാം സീഡായ ഡെന്‍മാര്‍ക്കിന്റെ കരോലിന വോസ്‌നിയാക്കി പ്രീക്വാര്‍ട്ടറിലേക്ക് കടന്നു. മൂന്നാംറൗണ്ടില്‍ ഫ്രാന്‍സിന്റെ പൗലിന പാര്‍മെന്റിയറിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വോസ്‌നിയാക്കി പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-0, 6-3.

എന്നാല്‍, നാലാം സീഡായ ഉക്രെയ്‌നിന്റെ എലീന സിറ്റോലിന ടൂര്‍ണമെന്റില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. 31ാം സീഡായ റൊമാനിയയുടെ മിഹേല ബുസര്‍നെസ്‌കുവാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സിറ്റോലിനയെ അട്ടിമറിച്ചത്. സ്‌കോര്‍ 6-3, 7-5.

Top