ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ്; നദാലും ജോക്കോവിച്ചും സെമിയില്‍

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് പുരുഷ സിംഗിള്‍സില്‍ സെമിയില്‍ പ്രവേശിച്ച് ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചും മുന്‍ ചാമ്പ്യന്‍ സ്‌പെയിനിന്റെ റാഫേല്‍ നദാലും. ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന താരം ഡീഗോ ഷ്വാട്‌സ്മാനെ പരാജയപ്പെടുത്തിയാണ് നദാല്‍ സെമിയില്‍ കടന്നത്. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ വിജയം. നദാലിന്റെ കരിയറിലെ 14ാം ഫ്രഞ്ച് ഓപ്പണ്‍സെമിയും നദാല്‍ തനിക്കൊപ്പമാക്കി.

സ്‌കോര്‍ 6-3, 4-6, 6-4, 6-0.

മറ്റൊരു ക്വാര്‍ട്ടര്‍ മത്സരത്തില്‍ ജോക്കോവിച്ച് ഇറ്റാലിയന്‍ താരം മറ്റെയോ ബെര്‍റെട്ടിനിയെ തകര്‍ത്താണ് സെമിയില്‍ കടന്നത്. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ജോക്കോവിച്ചിന്റെ ജയം.

സ്‌കോര്‍ 6-3, 6-2, 6-7, 7-5.

സെമിയില്‍ ആരാധകര്‍ക്ക് ആവേശമായി നദാലും ജോക്കോവിച്ചും ഏറ്റുമുട്ടും. മറ്റൊരു സെമിയില്‍ അലക്‌സാണ്ടര്‍ സ്വരെവും സ്‌റ്റെഫാനോ സിറ്റ്‌സിപാസും തമ്മിലാണ് പോരാട്ടം.

ഫ്രഞ്ച് ഓപ്പണ്‍ വനിത സിംഗിള്‍സ് സെമിഫൈനലില്‍ മൂന്നു പുതു താരങ്ങള്‍. പവല്ുചെങ്കോവ, തമാരസിദാന്‍സെക്, മരിയ സക്കാരി, ബാര്‍ബറ കെജ്രിക്കോവ എന്നിവരാണ് അവസാന നാലിലെത്തിയ താരങ്ങള്‍ .കോക്കോഗൗഫിനെ അട്ടിമറിച്ച് ക്രെജിക്കോവയും സ്പാനിഷ്താരം പൗലബദോസയെ മൂന്നുസെറ്റു നീണ്ടപോരാട്ടത്താല്‍ മറികടന്ന് സ്ലൊവേനിയന്‍ താരം തമാരസിദാന്‍സെക്കും എലേന റയ്ബാനിക്കയെ അട്ടിമറിച്ച് പവ്‌ലുചെങ്കോവയും സെമിയിലെത്തി.

Top