ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ഈ മാസം 28 മുതൽ

പാരിസ് : ഞായറാഴ്ച ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ പുരുഷ സിംഗിൾസിൽ ലോക ഒന്നാം നമ്പർ കാർലോസ് അൽകാരസും സൂപ്പർ താരം നൊവാക് ജോക്കോവിച്ചും ഫൈനലിൽ ഏറ്റുമുട്ടില്ല! ഇന്നലെ നടന്ന മത്സരക്രമം നറുക്കെടുപ്പിൽ ഒരു ഭാഗത്തു വന്നതോടെ, എല്ലാ കളികളും ജയിച്ചെത്തിയാൽ ഇരുവരും സെമിഫൈനലിൽ നേർക്കുനേർ കളിക്കേണ്ടി വരും. 22 ഗ്രാൻസ്‌ലാം കിരീടങ്ങൾ പേരിലുള്ള ജോക്കോവിച്ചിനെക്കാൾ ഇത്തവണ സ്പെയിൻ താരം അൽകാരസിനാണ് സാധ്യത കൂടുതൽ.

റൊളാങ് ഗാരോസിൽ ഒന്നാം സീഡും ഇരുപതുകാരൻ അൽകാരസാണ്. ജോക്കോവിച്ച് മൂന്നാം സീഡാണ്. ക്ലേ കോർട്ടിലെ ഇതിഹാസം റാഫേൽ നദാൽ 2005ലെ അരങ്ങേറ്റത്തിനു ശേഷം ആദ്യമായി ഇത്തവണ ഫ്രഞ്ച് ഓപ്പൺ കളിക്കുന്നുമില്ല. നിലവിലെ ചാംപ്യൻ ഇഗ സ്യാംതെക് ആണ് വനിതകളിൽ ഒന്നാം സീഡ്.

Top