ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ്: സൈന നെഹ്‌വാള്‍ പുറത്ത്

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ നിന്നും ഇന്ത്യയുടെ സൈന നെഹ്‌വാള്‍ പുറത്തായി.

ജപ്പാന്റെ അകാനെ യാമഗുച്ചിയോടാണ് രണ്ടാം റൗണ്ടില്‍ സൈന പരാജയപ്പെട്ടത്.

അഞ്ചാം സീഡായ യാമഗുച്ചി നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈനയെ വീഴ്ത്തിയത്.

ആദ്യ സെറ്റ് അനായാസം യാമഗുച്ചി സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ സൈന ശക്തമായി പൊരുതിയെങ്കിലും രണ്ടു പോയിന്റകലെ വീണു. മത്സരം 39 മിനിറ്റുകള്‍ മാത്രമാണ് ദീര്‍ഘിച്ചത്.

സ്‌കോര്‍: 9-21, 21-23. യാമഗുച്ചിയുമായി സൈന നാലു തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ മൂന്നിലും തോല്‍വിയായിരുന്നു ഫലം.

Top