ഫ്രഞ്ച് ഓപ്പൺ സെമിയില്‍ കടന്ന് സ്റ്റെഫാനോസ് സിറ്റ്‌സിപാസ് ; എതിരാളി ജോക്കോവിച്ച്

പാരീസ് : ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസ് ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍. പുരുഷ വിഭാഗത്തില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ഗ്രീക്ക് താരം സ്‌റ്റെഫാനോസ് സിറ്റ്‌സിപാസിനേയും, അർജന്റീനിയൻ താരം ഡീഗോ ഷ്വാട്‌സ്മാന്‍ റാഫേല്‍ നദാലിനേയും നേരിടും. അങ്ങനെ ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വനിതാ സെമി ഫൈനല്‍ ലൈനപ്പായി.

ക്വാര്‍ട്ടറിൽ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ റഷ്യയുടെ ആന്ദ്രേ റുബ്‌ലെവിനെ പരാജയപ്പെടുത്തിയാണ് സിറ്റ്‌സിപാസ് സെമിയിൽ കടന്നത് . 7-5, 6-2, 6-3 എന്നിങ്ങനെയാണ് സ്കോർ നില. ഇറ്റലിയുടെ ജാനിക് സിന്നിറെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് നദാല്‍ സെമിയിലെത്തിയത്. 6-7, 4-6, 1-6 എന്ന സ്‌കോറിനായിരുന്നു സ്പാനിഷ് താരത്തിന്റെ ജയം. പാബ്ലോ കരേന ബുസ്റ്റയെ നാലു സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ കീഴ്‌പ്പെടുത്തിയാണ് ജോക്കോവിച്ച് സെമിയിലെത്തിയത്. ഡീഗോ ഷ്വാര്‍സ്മാനും ഡൊമിനിക് തീമുമാണ് ക്വാർട്ടർ മത്സരം നടന്നത്. അഞ്ചു സെറ്റ് നീണ്ടുനിന്ന മത്സരത്തില്‍ ഷ്വാര്‍ട്‌സ്മാന്‍ 7-6, 5-7, 6-7, 7-6, 6-2 എന്ന സ്‌കോറിന് ജയം സ്വന്തമാക്കി.

22-കാരനായ സിറ്റ്‌സിപാസ് കരിയറില്‍ ഇതാദ്യമായാണ് ഫ്രഞ്ച് ഓപ്പൺ സെമി ഫൈനൽ കളിക്കുന്നത്. സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചാണ് ഗ്രീക്ക് താരത്തിന്റെ എതിരാളി. സിറ്റ്‌സിപാസിന്റെ കരിയറിലെ രണ്ടാം ഗ്രാന്‍ഡ്സ്ലാം സെമിയാണിത്. അതേസമയം മത്സരത്തിനിടെ ഇടതു കൈക്കേറ്റ പരിക്ക് കാരണം ജോക്കോവിച്ച് അല്പം പതറിയെങ്കിലും പിന്നീട് മികച്ച തിരിച്ചുവരവിലൂടെ വിജയം സ്വന്തമാക്കുകയായിരുന്നു. വനിതാ സിംഗിള്‍സില്‍ സോഫിയ കെനിനും പെട്രാ ക്വിറ്റോവയും തമ്മിലാണ് ഒരു മത്സരം. മറ്റൊരു കളിയില്‍ ഇഗ സ്വിയാറ്റെക് നാദിയ പൊഡൊറോസ്‌കയേയും നേരിടും.

Top