പ്രണോയ് പുറത്ത്, ഫ്രഞ്ച് ഓപ്പണ്‍ സീരിസില്‍ കെ. ശ്രീകാന്തിനു തുടര്‍ച്ചയായ രണ്ടാം ഫൈനല്‍

k.sreekanth

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡമിന്റണ്‍ സീരീസില്‍ ഇന്ത്യന്‍ ഷട്ട്ലര്‍ കിഡംബി ശ്രീകാന്ത് ഫൈനലില്‍ പ്രവേശിച്ചു.

ഇന്ത്യയുടെ തന്നെ എച്ച്.എസ്.പ്രണോയിയെ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു തകര്‍ത്താണു ശ്രീകാന്ത് ഫൈനലിലേക്കു ടിക്കറ്റെടുത്തത്.

സ്‌കോര്‍: 14-21, 21-19, 21-18. ശ്രീകാന്തിന്റെ തുടര്‍ച്ചയായ രണ്ടാം സൂപ്പര്‍ സീരീസ് ഫൈനലാണിത്.

ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു ശ്രീകാന്തിന്റെ തിരിച്ചുവരവ്. ഒരു ഘട്ടത്തില്‍ 10-10 എന്ന നിലയിലായിരുന്നെങ്കിലും പിന്നീട് ശ്രീകാന്തിനെ അടിച്ചിട്ട് പ്രണോയ് ഗെയിം സ്വന്തമാക്കുകയായിരുന്നു.

എന്നാല്‍ രണ്ടാം സെറ്റില്‍ ശക്തമായ പോരാട്ടത്തിനൊടുവില്‍ ശ്രീകാന്ത് ഗെയിം സ്വന്തമാക്കി. സ്‌കോര്‍- 21-19. നിര്‍ണായകമായ അവസാന ഗെയിം 18-21 എന്ന സ്‌കോറിനു സ്വന്തം പേരിലെഴുതി ശ്രീകാന്ത് ഫൈനലിലേക്കു ടിക്കറ്റെടുക്കുകയായിരുന്നു.

ആന്‍ഡേഴ്സ് ആന്റണ്‍സണ്‍-കെന്റ നിഷിമോട്ടോ മത്സരത്തിലെ വിജയിയെ ശ്രീകാന്ത് ഫൈനലില്‍ എതിരിടും.

Top