ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ്; ബൊപ്പണ്ണ-ഗബ്രിയേല ജോഡി സെമിയില്‍

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ-ഗബ്രിയേല ദബ്രോസ്‌കി സഖ്യം സെമിയില്‍ പ്രവേശിച്ചു.

രണ്ടാം സീഡായ സാനിയ മിര്‍സ-ഇവാന്‍ ഡോഡിഗ് സഖ്യത്തെയാണ് ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത്.

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്തോ-കനേഡിയന്‍ സഖ്യത്തിന്റെ വിജയം. സ്‌കോര്‍: 6-3, 6-4. മത്സരം 52 മിനിറ്റ് മാത്രമാണ് നീണ്ടു നിന്നത്.

ഇനി ടൂര്‍ണമെന്റിലെ ഏക ഇന്ത്യന്‍ പ്രതീക്ഷയാണ് ബൊപ്പണ്ണ. നേരത്തെ ഡബിള്‍സ് മത്സരത്തില്‍ നിന്ന് പെയ്‌സ് സഖ്യവും സാനിയ സഖ്യവും പുറത്തായിരുന്നു.

Top