ഫ്രഞ്ച് ഓപ്പണ്‍: റാഫേല്‍ നദാന്‍-ഡൊമിനിക് തിയെം പോരാട്ടം ഇന്ന്

THIEM

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിലെ പുരുഷ വിഭാഗം സിംഗിള്‍സ് ഫൈനലിന് ഇന്ന് തുടക്കം. ലോക ഒന്നാം നമ്പര്‍ സ്പാനിഷ് സൂപ്പര്‍താരം റാഫേല്‍ നദാലും ഓസ്ട്രിയയുടെ ഡൊമിനിക് തിയെമുമാണ് കിരീടപ്പോരില്‍ ഏറ്റുമുട്ടുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 6.30നാണ് മത്സരം.

സെമി ഫൈനലില്‍ അര്‍ജന്റീനയുടെ അഞ്ചാം സീഡായ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോര്‍ട്ടോയെ പരാജയപ്പെടുത്തിയാണ് നദാല്‍ ഫൈനലിലേക്ക് മുന്നേറിയത്. മത്സരത്തില്‍ (6-4, 6-1, 6-2) നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ടൂര്‍ണമെന്റിലെ ഒന്നാം സീഡ് കൂടിയായ സ്പാനിഷ് സൂപ്പര്‍ താരത്തിന്റെ വിജയം.

ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളില്‍ നാലാം റൗണ്ടിലെത്തിയതാണ് നിലവിലെ ലോക എട്ടാം റാങ്കുകാരനായ തിയെമിന്റെ ഏറ്റവും വലിയ മുന്നേറ്റം. സെമി ഫൈനലില്‍ ഇറ്റലിയുടെ മാര്‍കോ സെചിനാറ്റോയെ 7-5, 7-6, 6-1 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് തിയെം ഫൈനലിലെത്തിയത്.

Top