ഫ്രഞ്ച് ഓപ്പൺ: മെദ്‌വദെവ് പുറത്ത്‌, കൊകൊ സെമിയിൽ

മേരിക്കൻ യുവതാരം കൊകൊ ഗൗഫ് ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് സെമിയിൽ. ക്വാർട്ടറിൽ നാട്ടുകാരി സ്ലൊയൻ സ്റ്റീഫൻസിനെ തോൽപ്പിച്ചു (7–5, 6–2).

ടോപ് സീഡ് ഇഗ സ്വിയാടെക് അവസാന എട്ടിൽ ഇടംപിടിച്ചു. ചെെനയുടെ ഷെൻ ക്വിൻവെന്നിനെ കടുത്ത പോരാട്ടത്തിൽ കീഴടക്കിയാണ് മുന്നേറ്റം (6–7, 6–0, 6–2). ക്വാർട്ടറിൽ അമേരിക്കയുടെ ജെസീക്ക പെഗുലയാണ് പോളണ്ടുകാരിയുടെ എതിരാളി.

പുരുഷൻമാരിൽ രണ്ടാംറാങ്കുകാരൻ ഡാനിൽ മെദ്-വദെവും പുറത്ത്. ക്രൊയേഷ്യയുടെ മരിൻ സിലിച്ചാണ് റഷ്യക്കാരനെ വീഴ്ത്തിയത്. നാലാംസീഡ് സ്റ്റെഫനോസ് സിറ്റ്സിപാസും നാലാംറൗണ്ടിൽ പുറത്തായിരുന്നു. സിലിച്ചിനോട് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു മെദ്-വദെവിന്റെ തോൽവി (2–6, 3–6, 2–6). മുൻ യുഎസ് ഓപ്പൺ ചാമ്പ്യനായ സിലിച്ച് ഒരുമണിക്കൂർ 47 മിനിറ്റിൽ ജയം പൂർത്തിയാക്കി.

Top