ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍; സൈന, ശ്രീകാന്ത്, പി വി സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു

pv-sindhu-and-k-srikanth

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ പിവി സിന്ധു, സൈന നെഹ്‌വാള്‍, കെ ശ്രീകാന്ത് എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. മികച്ച ഫോമില്‍ കളിക്കുന്ന സൈന മുന്‍ ലോക ചാമ്പ്യന്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ 10-21, 21-14, 21-17 എന്ന സ്‌കോറിനാണ് വീഴ്ത്തിയത്.

മറ്റൊരു ജപ്പാന്‍ താരമായ സയാക സാറ്റോയെ 21-17, 21-16 എന്നിങ്ങനെ നേരിട്ടുള്ള സെറ്റലാണ് സിന്ധു തോല്‍പ്പിച്ചത്. നിലവിലെ ചാമ്പ്യന്‍ കെ ശ്രീകാന്ത് കൊറിയന്‍ താരം ഡോങ് കിയൂന്‍ ലീയെ 12-21, 21-16, 21-18 എന്ന സ്‌കോറിനും തോല്‍പ്പിച്ചു.

Top