പുരുഷ ഡബിള്‍സ് മത്സരം : ഇന്ത്യന്‍ താരങ്ങള്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പുറത്ത്

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗം ബാഡ്മിന്റെണ്‍ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് തോല്‍വി. ആദ്യ റൗണ്ടില്‍ ചൈനീസ് താരങ്ങളോട് ഇന്ത്യക്ക് പരാജയം ഏറ്റുപറയേണ്ടിവന്നത്. അര്‍ജ്ജുന്‍ എം.ആര്‍-രാമചന്ദ്രന്‍ ശ്ലാക് കൂട്ടുകെട്ടാണ് പരാജയപ്പെട്ടത്.

നേരിട്ടുള്ള ഗെയിമുകളിലാണ് ഇന്ത്യന്‍ കൂട്ടുകെട്ട് ചൈനയുടെ ജുന്‍ഹുയി ലീ, യൂച്ചെന്‍ ലിയു കൂട്ടുകെട്ടിനോട് പരാജയപ്പെട്ടത്. 37 മിനുട്ട് ചെറുത്ത് നിന്നുവെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ സാധിച്ചില്ല. സ്‌കോര്‍: 14-21, 17-21.

Top