ജോക്കോവിച്ചിനെ തകര്‍ത്ത് നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി

പാരിസ്: ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ തകര്‍ത്ത് നദാല്‍ 13-ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി. സ്‌കോര്‍: 6-0, 6-2, 7-5. സ്വിസ് താരം റോജര്‍ ഫെഡററുടെ 20 ഗ്രാന്‍ഡ്സ്ലാം വിജയങ്ങളെന്ന റെക്കോഡിന് ഒപ്പമെത്താന്‍ ഈ വിജയത്തോടെ നദാലിന് കഴിഞ്ഞു. നദാലിന്റെ തുടര്‍ച്ചയായ നാലാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത് ഒപ്പം ഫ്രഞ്ച് ഓപ്പണില്‍ 100 വിജയങ്ങളെന്ന റെക്കോര്‍ഡും നദാല്‍ സ്വന്തമാക്കി.

രണ്ടു മണിക്കൂറും 43 മിനിറ്റും നീണ്ടുനിന്ന മത്സരത്തിനൊടുവിലാണ് ജോക്കോവിച്ചിനെ നദാല്‍ മറികടന്നത്. ഓപ്പണിങ് സെറ്റില്‍ നദാലിന്‌റെ ആദിപത്യം വ്യക്തമാക്കി. രണ്ടാം സെറ്റിലും ആധിപത്യം തുടര്‍ന്ന നദാല്‍ 6-2ന് സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റിലും നദാല്‍ കത്തിക്കയറിയതോടെ ജോക്കോവിച്ച് വീണു. 2016-ല്‍ കിരീടം നേടിയ ശേഷമുള്ള ജോക്കോവിച്ചിന്റെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലായിരുന്നു ഇത്.

Top