ഹാലപ്പിനെ അട്ടിമറിച്ച് അമാന്‍ഡ അനിസിമോവ ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ നിലവിലെ ചാമ്പ്യന്‍ സിമോണ ഹാലപ്പിനെ അട്ടിമറിച്ച് അമേരിക്കന്‍ കൗമാരക്കാരി അമാന്‍ഡ അനിസിമോവ. സ്‌കോര്‍: 6-2, 6-4. സെമിയില്‍ ആഷ് ലി ബാര്‍ട്ടിയാണ് എതിരാളി.

ഇതുവരെ പാരീസില്‍ ഒരു മത്സരംപോലും ജയിക്കാനാവാത്ത അമേരിക്കന്‍ കൗമാരക്കാരി ഇത്തവണ ഒരു സെറ്റുപോലും വഴങ്ങാതെയാണ് സെമി വരെ എത്തിയിരിക്കുന്നത്.

അതേസമയം ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ പ്രവേശിച്ചു. ജര്‍മനിയുടെ അഞ്ചാം സീഡ് അലക്‌സാണ്ടര്‍ സവരേവിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് സെമിയില്‍ കടന്നത്. മൂന്നു വര്‍ഷത്തിനിടെ ആദ്യമായാണ് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ കടക്കുന്നത്.

സ്‌കോര്‍: 7-5, 6-2, 6-2. തുടര്‍ച്ചയായ നാലാം ഗ്രാന്‍ഡ് സ്ലാം കിരീടമാണ് ജോക്കോവിച്ച് ലക്ഷ്യമിടുന്നത്. സെമിയില്‍ ഡൊമിനിക് തീമിനെയാണ് നേരിടുക.

Top