ഫ്രഞ്ച് മിഡ്ഫീൽഡർ എൻഗോളോ കാൻറെയും സൗദിയിലേക്ക്

ലണ്ടൺ : ക്രിസ്റ്റ്യാനോ റൊണാൾഡോ, കരിം ബെൻസേമ…. ഇപ്പോഴിതാ എൻഗോളോ കാൻറെയും. ഇംഗ്ലിഷ് ക്ലബ് ചെൽസിയിൽ നിന്ന് ഫ്രഞ്ച് മിഡ്ഫീൽഡർ എൻഗോളോ കാൻറെ സൗദി അറേബ്യയിലേക്ക്. സൗദി ലീഗ് ചാംപ്യന്മാരായ അൽ ഇത്തിഹാദുമായി മുപ്പത്തിരണ്ടുകാരൻ കാൻറെ കരാറിലെത്തി.

ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമയും ഈ ക്ലബിലാണുളളത്. 10 കോടി ഡോളറിന്റേതാണ് (ഏകദേശം 820 കോടി രൂപ) കാൻറെയുമായുളള കരാറെന്നാണ് സൂചന.

Top