മോദിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്‌തെന്ന് എത്തിക്കല്‍ ഹാക്കര്‍

modi

ന്യൂഡല്‍ഹി :പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെബ്സൈറ്റില്‍ സുരക്ഷാവീഴ്ചയുണ്ടെന്ന് ഫ്രഞ്ച് സൈബര്‍ സുരക്ഷാ ഗവേഷകനും എത്തിക്കല്‍ ഹാക്കറുമായ എല്ലിയോട്ട് ആല്‍ഡേഴ്സന്‍.

മോദിയുടെ വെബ്സൈറ്റില്‍ നുഴഞ്ഞു കയറിയ അജ്ഞാതന് വെബ്സൈറ്റിലെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അല്‍ഡേഴ്സണ്‍ ട്വീറ്റ് ചെയ്തു. മാത്രമല്ല അജ്ഞാതന് തന്റെ പേരടങ്ങുന്ന ടെക്സ്റ്റ് ഫയല്‍ അതില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. സുരക്ഷാപരിശോധന നടത്തണമെന്നും അല്‍ഡേഴ്സന്‍ നിര്‍ദ്ദേശിച്ചു. സുരക്ഷാപ്രശ്‌നം പരിഹരിക്കാന്‍ നരേന്ദ്രമോദി വെബ്‌സൈറ്റിലെ ഡെവലപ്പര്‍മാര്‍ അല്‍ഡേഴ്‌സനെ ബന്ധപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ആധാറിലെ സുരക്ഷാ വീഴ്ച ശ്രദ്ധയില്‍പ്പെടുത്തി ഇതിന് മുന്‍പും അല്‍ഡേഴ്‌സന്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിട്ടുണ്ട്. കൂടാതെ മറ്റ് സര്‍ക്കാര്‍ വെബ്‌സൈറ്റിലെയും സുരക്ഷാ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Top