എംബാപ്പേയെ പിന്നിലാക്കി ‘ഫ്രഞ്ച് ഫുട്ബോളര്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരം കാന്റെയ്ക്ക്‌

പാരീസ്‌: ഫ്രാന്‍സ് ഫുട്‌ബോളിന്റെ ‘ഫ്രഞ്ച് ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരം ചെല്‍സിയുടെ മധ്യനിര താരം എന്‍ഗോലോ കാന്റെ സ്വന്തമാക്കി.

ടീനേജ് സെന്‍സേഷന്‍ എംബാപെയെ 5 വോട്ടുകള്‍ക്ക് പിന്നിലാക്കിയാണ് കാന്റെ പുരസ്‌കാരം സ്വന്തമാക്കിയത്.

2016-2017 സീസണില്‍ ചെല്‍സിയെ പ്രീമിയര്‍ ലീഗ് ജേതാക്കള്‍ ആക്കുന്നതില്‍ വഹിച്ച നിര്‍ണായക പങ്കാണ് കാന്റ്റെക്ക് പുരസ്‌കാരം നേടി കൊടുത്തത്.

റയല്‍ മാഡ്രിഡിന്റെ കരീം ബെന്‍സീമയാണ് മൂന്നാം സ്ഥാനം നേടിയത്. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ എന്ന് ഫുട്‌ബോള്‍ പണ്ഡിതര്‍ പോലും വിലയിരുത്തുന്ന കാന്റെ 2016ല്‍ ലെസ്റ്ററിനൊപ്പവും പ്രീമിയര്‍ ലീഗ് ജേതാവായിരുന്നു.

സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ അടക്കമുള്ളവര്‍ ആ സീസണില്‍ കാന്റെക്ക് പ്രശംസ അറിയിച്ചിരുന്നു.

2016ല്‍ അത്‌ലറ്റികോ മാഡ്രിഡിന്റെ അന്റോണിയോ ഗ്രീസ്മാനായിരുന്നു ഫ്രഞ്ച് ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പിരസ്‌കാരം നേടിയത്.

Top