French election; heavy protection in country

പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് കനത്ത സുരക്ഷ.

50,000ലേറെ പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്.

യാതൊരുവിധ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും ഇട നല്‍കാത്ത തരത്തിലുള്ള സുരക്ഷയാണ് തെരഞ്ഞെടുപ്പിനായി ഒരുക്കിയിട്ടുള്ളതെന്ന് ആഭ്യന്തരമന്ത്രി മത്തിയാസ് ഫെക്കല്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പു ദിവസം മാത്രമല്ല ഈ സുരക്ഷയെന്നും സുരക്ഷാ നടപടികള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞുവെന്നും പറഞ്ഞ ഫെക്കല്‍ ഫലപ്രഖ്യാപന ദിവസം വരെ ഈ സുരക്ഷ തുടരുമെന്നും കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 23ന് ആരംഭിക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രീയ മെയ് 7ാനാണ് അവസാനിക്കുന്നത്.

Top