അഴിമതിയാരോപണം നേരിടുന്ന ഫ്രഞ്ച് പ്രതിരോധമന്ത്രി സില്‍വി ഗൗളാര്‍ഡ് രാജിവച്ചു

പാരീസ്: അഴിമതിയാരോപണം നേരിടുന്ന ഫ്രഞ്ച് പ്രതിരോധമന്ത്രി സില്‍വി ഗൗളാര്‍ഡ് രാജിവച്ചു.

യൂറോപ്യന്‍ പാര്‍ലമെന്റ് അനുവദിച്ച ഫണ്ട് ദുരുപയോഗിച്ചു എന്ന ആരോപണത്തെത്തുടര്‍ന്നാണ് സില്‍വി രാജിവച്ചത്. ഇവരുടെ രാജി പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ സ്വീകരിച്ചു. മക്രോണിന്റെ എല്‍ ആര്‍ ഇഎം (ലാ റിപ്പബ്ലിക്കേ എന്‍ മാര്‍ഷേ) പാര്‍ട്ടിയുടെ സഖ്യകക്ഷിയായ ഡെമോക്രാറ്റിക് മൂവ്‌മെന്റിലെ അംഗമാണ് സില്‍വി.

നിലവില്‍ സില്‍വിക്കെതിരായ അഴിമതി ആരോപണത്തില്‍ പാര്‍ലമെന്റ് അന്വേഷണം നടക്കുകയാണ്. ഈ സാഹചര്യത്തില്‍ മന്ത്രിസ്ഥാനത്ത് തുടരാനില്ലെന്നും സില്‍വി പറഞ്ഞു. ഞായറാഴ്ച ഫ്രഞ്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണിന്റെ പാര്‍ട്ടി മികച്ച വിജയം നേടിയിരുന്നു.

Top