തായ്‌ലാന്‍ഡില്‍ ബസില്‍ ചരക്ക് ട്രെയിനിടിച്ചു: 18മരണം

ബാങ്കോക്ക്: ബാങ്കോക്കില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ ബസില്‍ ചരക്ക് ട്രെയിനിടിച്ച് പതിനെട്ട് മരണം. മത ചടങ്ങിന് പോകാന്‍ ആളെ കയറ്റുകയായിരുന്ന ബസിലേക്ക് ചരക്ക് ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നു.

40 ലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപ ആശുപത്രികളിലേക്ക് മാറ്റിയതായി പ്രൊവിന്‍ഷ്യല്‍ ആശുപത്രി ഡയറക്ടര്‍ പറഞ്ഞു. പരിക്കേറ്റവരില്‍ 23 പേരുടെ നില ഗുരുതരമാണ്. ബസില്‍ 60 പേരുണ്ടായിരുന്നു. സമുത് പ്രകന്‍ പ്രവിശ്യയില്‍ നിന്നും ചചോങ്സാവോയിലെ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു ഇവര്‍.

Top