മത വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം പരിവര്‍ത്തനത്തിനുള്ളതല്ല; സുപ്രീം കോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രം

ദില്ലി: നിർബന്ധിത മതപരിവർത്തനം ഭരണഘടനാ വിരുദ്ധമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഭീഷണിപ്പെടുത്തിയും മറ്റു മാർ​ഗങ്ങളിലൂടെയും മതപരിവർത്തനം നടക്കുന്നു . ഇതു തടയാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം മതപരിവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ഭീഷണിപ്പെടുത്തിയും വാഗ്‌ദാനങ്ങള്‍ നല്‍കിയുമുള്ള മതപരിവര്‍ത്തനം രാജ്യത്ത് നടക്കുന്നു. ഇത് തടയാന്‍ പ്രത്യേകം നടപടികള്‍ സ്വീകരിച്ചു. ഒന്‍പത് സംസ്ഥാനങ്ങള്‍ പ്രത്യേക നിയമനിര്‍മാണങ്ങള്‍ തന്നെ നടത്തിയെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

Top