ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം കീഴോട്ട് തന്നെ, മോദിയെ വിമര്‍ശിച്ച് ‘ഫ്രീഡം ഓഫ് നെറ്റ്’ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ആഗോള ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം തുടര്‍ച്ചയായ 11-ാം വര്‍ഷവും കുറഞ്ഞെന്ന് ‘ഫ്രീഡം ഓഫ് നെറ്റ്’ റിപ്പോര്‍ട്ട്. പുതിയ ഐടി നിയമങ്ങളും തുടര്‍ച്ചയായ അടച്ച് പൂട്ടലുകളും നടപ്പാക്കിയ മോദി സര്‍ക്കാരിനെയും ഫ്രീഡം ഓഫ് ഹൗസ് പുറത്തിറക്കിയ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. കര്‍ഷക സമരം നേരിടാന്‍ ഇന്റര്‍നെറ്റ് അടച്ചത് ഡല്‍ഹിയില്‍ 5 കോടി വരിക്കാരെ ബാധിച്ചു. ചൈനീസ് ആപ്പ് നിരോധനം, നയതന്ത്ര വിഷയങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കിയതിന്റെ ഉദാഹരണമാണ്.

ജനാധിപത്യമില്ലാത്ത ഇടങ്ങളില്‍ നിയന്ത്രണത്തിന്റെ പേരും പറഞ്ഞ് രാഷ്ട്രീയ നേതാക്കള്‍ അവരെ വിമര്‍ശിക്കുന്ന സ്ഥാപനങ്ങളെ ശിക്ഷിക്കുകയാണ്. രാജ്യത്തെ കോവിഡ്-19 പ്രതിസന്ധി കൈകാര്യം ചെയ്തതിനെ വിമര്‍ശിക്കുന്ന കമന്ററി നീക്കംചെയ്യാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ട്വിറ്ററില്‍ സമ്മര്‍ദ്ദം ചെലുത്തി. ‘ഭരണകക്ഷി പങ്കിടുന്ന കൃത്രിമ ഉള്ളടക്കം’ നിലനിര്‍ത്താന്‍ ട്വിറ്ററിനെ പ്രേരിപ്പിച്ചു. അമേരിക്കന്‍ ഉടമസ്ഥതയിലുള്ള ട്വിറ്ററിന് ബദലായി ഇന്ത്യന്‍ ഒഫീഷ്യല്‍സ് ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള മൈക്രോബ്ലോഗിംഗ് സൈറ്റായ ‘കൂ’യിലേക്ക് മാറിയതു സംബന്ധിച്ചും പരാമര്‍ശമുണ്ട്.

ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള വാര്‍ഷിക വിശകലനമാണ് ‘നെറ്റ് ഫ്രീഡം’ റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ പതിപ്പ് 2020 ജൂണ്‍ മുതല്‍ 2021 മേയ് വരെയുള്ള കാലഘട്ടമാണ് ചര്‍ച്ച ചെയ്യുന്നത്. 70 രാജ്യങ്ങളെക്കുറിച്ചുള്ള വിലയിരുത്തല്‍ 88 % നെറ്റ് ഉപയോക്താക്കളെയും ഇത് കവര്‍ ചെയ്യുന്നുണ്ട്.

Top