ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മതചിഹ്നങ്ങളെ അധിക്ഷേപിക്കരുതെന്ന് ചെന്നിത്തല

ramesh chennithala

തിരുവനന്തപുരം: ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മതചിഹ്നങ്ങളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല. ലളിതകല അക്കാദമി പുരസ്‌കാരം നേടിയ കാര്‍ട്ടൂണുമായ് ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ കടുത്ത അതൃപ്തിയുണ്ടെന്ന് വ്യക്തമാക്കിയ ചെന്നിത്തല ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മതചിഹ്നങ്ങളെ അധിക്ഷേപികുന്നത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്ന നടപടിയില്‍ പ്രതിഷേധിക്കുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജും പ്രതികരിച്ചിരുന്നു. അവാര്‍ഡ് പുനഃപരിശോധിക്കുമെന്നും കാര്‍ട്ടൂണ്‍ മതപരമായ ചിഹ്നങ്ങളെ അവഹേളിച്ചുവെന്ന് തന്നെയാണ് അക്കാദമിയും വിലയിരുത്തുന്നതെന്നും നേമം പുഷ്പരാജ് പറഞ്ഞു. സുഭാഷ് കെകെ വരച്ച കാര്‍ട്ടൂണാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ ഏറ്റുവാങ്ങുന്നത്.

Top